പവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളേജില്‍ 'ഹൈസ്‌കൂള്‍ ടു എന്‍ജിനീയറിങ് - എ പാത് വേ' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടന്നു. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ലോകം ഏറ്റവും ചര്‍ച്ച ചെയ്യുന്ന ഇലക്ട്രോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളെകുറിച്ചും, ഭാവിയില്‍ ഇവ സൃഷ്ടിക്കുന്ന അനന്തസാധ്യതകളെ കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാര്‍ നടത്തിയത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.അരുണ്‍ പി., ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിഭാഗം മേധാവി ഡോ. ദീപ വി., ജിനിമോള്‍ ജോസഫ്, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു
0 Comments