കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ കടുത്തുരുത്തി ടൗണില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ഇടയില്‍ ക്രിസ്മസ് ആഘോഷം നടത്തി. ടൗണിലെ, ചുമട്ടുതൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ലോട്ടറി വില്‍പ്പനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ചെരുപ്പ് തുന്നുന്നവര്‍, ശബരിമല തീര്‍ത്ഥാടകര്‍, ബസ് യാത്രക്കാര്‍, കടയിലെ തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷിച്ചത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ക്രിസ്മസ് സന്ദേശ ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. സ്‌കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ കണ്‍വീനര്‍ ജിനോ തോമസ്, അധ്യാപകരായ ലിജിമോള്‍ എബ്രഹാം, സിസ്റ്റര്‍ ടോമി, സിസ്റ്റര്‍ ലൂസി, ടീന പി ജോണ്‍, ടോം പി ജോണ്‍, രാഹുല്‍ ദാസ് കെ ആര്‍, ഷെബിന്‍ കുര്യന്‍, ഷാരു സോജന്‍, വിദ്യാര്‍ത്ഥികളായ അലീന, ഹന്ന, നിധിന, തോബിത് ജെറോം, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments