ഭരണങ്ങാനം പഞ്ചായത്തിലെ അരീപ്പാറ വാര്‍ഡില്‍ രണ്ടാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു. കുടിവെള്ളം, വൈദ്യുതി, ഗതാഗതമേഖലകളിലെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് എംപി പറഞ്ഞു. എം.പി ഫണ്ടില്‍ നിന്നുംഅനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 11 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരീപ്പാറ വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയ വാര്‍ഡുകളായി ചടങ്ങില്‍ പ്രഖ്യാപിച്ചു .ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായതോടെ 250 ല്‍ അധികം വീടുകളില്‍ ശുദ്ധജലം ലഭിക്കും. അരീപ്പാറ വാര്‍ഡിലെ മുരിങ്ങ, ലക്ഷംവീട് ,അരിപ്പാറ, പനച്ചിക്കപാറ ,കൊച്ചു മണ്ണാറാത്ത് ,ചിറയാത്ത്, വാളിപ്ലാക്കല്‍ ഭാഗങ്ങളിലുള്ളവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ . കുടിവെള്ള സൊസൈറ്റി പ്രസിഡന്റ് സാബു വടക്കേമുറി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി .ആനന്ദ് ചെറുവള്ളില്‍, രാഹുല്‍ ജി കൃഷ്ണന്‍ , ത്രേസ്യാമ്മ താഴത്തു വരിക്കയില്‍ ,പ്രിന്‍സ് പാണ്ടിയാല്‍ , പാപ്പച്ചന്‍ വാളിപ്‌ളാക്കല്‍,സിന്ധു പ്രദീപ്, പ്രേംജി ,കുര്യാക്കോസ് പാണ്ടിയേല്‍ ,ബിനീഷ് ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments