ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെയും, പൈക ലയണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കരയോഗ മന്ദിര ഹാളിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നേത്ര പരിശോധന കണ്‍സള്‍ട്ടേഷന്‍, മരുന്ന് എന്നിവ സൗജന്യമായിരുന്നു. തിമിര രോഗികള്‍ക്ക് അത്യാധുനിക കാറ്ററാക്ട് സര്‍ജറി മിതമായ നിരക്കില്‍ പൈക ലയണ്‍സ് കണ്ണാശുപത്രിയില്‍ ചെയ്ത് നല്‍കും. മിതമായ നിരക്കില്‍ കണ്ണടയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി NSS മേഖലാ കണ്‍വീനര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രജിത ഹരികുമാര്‍, കരയോഗം പ്രസിഡന്റ് ടി.കെ ദിലീപ്, സെക്രട്ടറി എ.ആര്‍ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് Dr. ഗോപാലകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി കെ.എന്‍ പ്രദീപ്കുമാര്‍, ട്രഷറര്‍ പി.ജി ഗോപാലകൃഷ്ണന്‍ നായര്‍, കരയോഗ, വനിതാ സമാജം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments