ജനകീയ പത്രം പ്രസിദ്ധീകരണത്തിന്റെ 14- വാര്‍ഷികാഘോഷം ഏറ്റുമാനൂരില്‍ നടന്നു. ചീഫ് വിപ് ഡോ. എന്‍ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ പത്രോസ് കൊച്ചുതറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ലാലി ജോര്‍ജ് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ ആര്‍ട്‌സണ്‍ പൊതി അധ്യക്ഷനായിരുന്നു സണ്ണി എബ്രഹാം കറുകച്ചാല്‍ ജോസി തുമ്പാനത്ത്, PK ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള ജനകീയ പ്രതിഭാപുരസ്‌കാര സമര്‍പ്പണവും നടന്നു.