കോതനല്ലൂരിലെ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുനാളിന് 25നു കൊടിയേറും. 24നു രാത്രി 12ന് പിറവിയുടെ തിരുകര്‍മങ്ങള്‍, രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, 7.15ന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 26, 27, 28 തീയതികളില്‍ രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 29ന് രാവിലെ 6.30ന് പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കും, 31ന് രാവിലെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് 6.30ന് പട്ടണപ്രദക്ഷിണം നടക്കും. ഒന്നാം തീയതി വൈകൂന്നേരം 4.30ന് തിരുനാള്‍ റാസയ്ക്ക് ഫാ.ലിന്‍സ് തടത്തില്‍, ഫാ.മാത്യു തയ്യില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ.കുര്യാക്കോസ് വട്ടമുകളേല്‍ തിരുനാള്‍ സന്ദേശം നല്കും. 6.30ന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും.


.webp)


0 Comments