ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ 2021 ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് ജില്ലാ പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന്  നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം കേരള സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. പൊന്‍കുന്നം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ കൂടിയായ  പ്രിയക്കാണ് ചോറ്റിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് ഐ.പി.എസ്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായര്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തിരുമേനി എം. എസ്, പോലീസ് അസോസിയേഷന്‍ ജില്ലാ  പ്രസിഡന്റ് ബിനു ഭാസ്‌കര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍പങ്കെടുത്തു.