Breaking...

9/recent/ticker-posts

Header Ads Widget

കടനാട് ഫൊറോനാ പള്ളിയില്‍ ദര്‍ശനത്തിരുനാളാഘോഷം ജനുവരി 7 മുതല്‍ 20 വരെ



കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദര്‍ശനത്തിരുനാളാഘോഷം ജനുവരി 7 മുതല്‍ 20 വരെ നടക്കും. തിരുനാളാഘോഷങ്ങളുടെ കൊടിയേറ്റ് ജനുവരി 11 ന് വൈകീട്ട് 4 ന് പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.  ജനവരി 15ന് കാവുംകണ്ടം വല്യാത്ത് ഐങ്കൊമ്പ് , കൊല്ലപ്പള്ളി വാളികുളം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ സംഗമിച്ച് പഞ്ച പ്രദക്ഷിണ സംഗമവും എതിരെല്പും തിരുനാള്‍ കുര്‍ബ്ബാന  വേസ്പര എന്നിവയും നടക്കും. ജനുവരി 16 ന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാനയ്ക് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുന്നാള്‍ പ്രദക്ഷിണം കഴുന്നെഴുന്നള്ളിക്കല്‍ എന്നിവയും നടക്കും. സമാപന ദിവസമായ ജനുവരി 20 ന് പ്രദക്ഷിണവും ഊട്ടു നേര്‍ച്ചയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍  അഗസ്റ്റിന്‍  അരഞ്ഞാണി പുത്തന്‍പുര , ഫാദര്‍ ഐസക് പെരിങ്ങാമലയില്‍ ,  ടോമി തോമസ് പുത്തന്‍പുരയ്ക്കല്‍, പി. എം. അഗസ്റ്റിന്‍ പുതിയകുന്നേല്‍, ജോണി ജോസഫ് അഴകന്‍പറമ്പില്‍, മാര്‍ട്ടിന്‍ ജോസഫ് ഇടപ്പള്ളിപ്പുള്ളിയില്‍, ബാബു ജോര്‍ജ് അറയ്ക്കല്‍, മാത്തുക്കുട്ടി ജോര്‍ജ് എടേട്ട്, പ്രിന്‍സ് അലക്‌സ് കുരീക്കുന്നേല്‍, സിബി ജോസഫ് അടയ്ക്കാപാറയില്‍, റെജി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.




Post a Comment

0 Comments