Breaking...

9/recent/ticker-posts

Header Ads Widget

മണ്ഡപം പടി ജംഗ്ഷന് സമീപത് അപകടവളവില്‍ PWD ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചു.



തോട്ടുവ കാണക്കാരി റോഡില്‍ മണ്ഡപം പടി ജംഗ്ഷന് സമീപത് അപകടവളവില്‍ PWD ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചു.  ആള്‍മറയില്ലാത്ത  പാറമടക്കുളം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. ഒരുമാസം മുന്‍പ് ഈ പാറമടക്കുളത്തില്‍ കാര്‍ വീണ് സ്ലീവാപുരം സ്വദേശി ലിതീഷ് ജോസ് മരണമടഞ്ഞിരുന്നു. ഇവിടെ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന്  പ്രദേശവാസികള്‍ അധികാരികളോട് ആവശ്യപ്പെടുകയും  വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എയുടെ ഇടപെടലില്‍ സര്‍ക്കാര്‍ അനുവദിച്ച 5.35 ലക്ഷം രൂപ ചെലവഴിച്ചാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്.  ക്രാഷ് ബാരിയറുകളുടെ പില്ലറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കണമന്നും  പ്രദേശവാസിയായ സലിംകുമാര്‍ ആവശ്യപ്പെട്ടു. അപകട വളവില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments