Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ മെഗാ തൊഴില്‍ മേള നടന്നു.



പാലാ  സെന്റ് തോമസ് കോളേജില്‍ മെഗാ തൊഴില്‍ മേള നടന്നു. പാലാ സെന്റ് തോമസ് കോളേജും കേരള സംസ്ഥാന യുവജന കമ്മീഷനും,കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായാണ് സെന്റ് തോമസ് കോളേജ് ക്യാമ്പസില്‍ വച്ച് ദിശ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്.  മെഗാ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ നിരവധി ഉദ്യോഗാര്‍ത്ഥികളെത്തി. ജോസ് കെ മാണി MP മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങട്ട് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ Rev Dr. ജോസഫ് തടത്തില്‍,കോളേജ് പ്രിന്‍സിപ്പള്‍ റവ. Dr ജെയിംസ് ജോണ്‍, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാജു വി തുരുത്തന്‍, യൂത്ത് കമ്മീഷന്‍ മെമ്പര്‍ Adv. അബേഷ് അലോഷ്യസ്, കോട്ടയം ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍  സജയന്‍.ജി , വൊക്കേഷണല്‍ ഗൈഡന്‍സ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗോപകുമാര്‍ പി.റ്റി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി താഴത്തേല്‍,കോളേജ് CHRD കോര്‍ഡിനേറ്റര്‍  ജിബിന്‍ രാജ തുടങ്ങിയവര്‍ സംസാരിച്ചു.രണ്ടായിരത്തിലധികം യുവതീ-യുവാക്കള്‍ പങ്കെടുത്ത മേളയില്‍ അമ്പതോളം കമ്പനികളാണ്  ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍ അവസരങ്ങളുമായി എത്തിയത്.




Post a Comment

0 Comments