രാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാഹനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാഹനം ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. വാഹനം പിടിച്ചെടുത്ത് ജില്ലാ കളക്ട്രേറ്റില്‍ എത്തിച്ചു.