എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്യാമ്പുകളും ഒരേ ദിവസം ആരംഭിച്ചത് അദ്ധ്യാപകരെ ദുരിതത്തിലാക്കി. ക്യാമ്പുകളില്‍ പങ്കെടുക്കാതിരുന്നാല്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നതാണ് അധ്യാപകരെ വലയ്ക്കുന്നത്. ഇലക്ഷന്‍ ഡ്യൂട്ടി പരിശീലനത്തിനു പോകേണ്ടവര്‍ക്ക് തടസ്സമുണ്ടാവാതെയുള്ള ക്രമീകരണങ്ങളുണ്ടാവുമെന്നാണ് അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നത്.