നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി റോഡരികിലെ കെട്ടിടത്തിലും വൈദ്യുതി തൂണിലും ഇടിച്ചു കയറി.കാണക്കാരി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.  കോഴിക്കോട് നിന്നും ചങ്ങനാശ്ശേരിയിലേക്ക് ചെരിപ്പുകളുമായി പോയ പാഴ്‌സല്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കാണക്കാരി ജംഗ്ഷനിലെ വളവില്‍ നിയന്ത്രണം വിട്ട് പാഴ്‌സല്‍ ലോറി പാതയോരത്തെ കോണ്‍ക്രീറ്റ് കെട്ടിടത്തിലേയ്ക്കും തുടര്‍ന്ന് ഇലവന്‍ കെ.വി വൈദ്യുതി ലൈനിന്റെ ഇരുമ്പ് പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.


. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ കുരുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പൊയതാണ് അപകടത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കുറവിലങ്ങാട് പോലീസ് മേല്‍ നടപടിസ്വീകരിച്ചു.