പുതുവേലി ആരാധന മഠത്തില്‍ കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ ധ്യാനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി കപ്പാട് കപ്പലുമാക്കീല്‍ പരേതനായ മാത്യുവിന്റെ മകള്‍ സിസ്റ്റര്‍ ആന്‍മരിയയെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. പുലര്‍ച്ചെ ധ്യാനത്തിന്റെ മുന്നോടിയായ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടിപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റര്‍ ആന്‍മരിയ ധ്യാനത്തിനായി ആശ്രമത്തില്‍ എത്തിയത്, രാമപുരം എസ്എച്ച്ഒ, പാലാ ഡിവൈഎസ്പി, സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
0 Comments