കിടങ്ങൂര്‍ കാവാലിപ്പുഴ ടൂറിസം പ്രൊജക്ടിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രൊജക്ടിന്റെ ഭാഗമാകുന്ന പാലം നിര്‍മ്മാണത്തിന്റ സര്‍വ്വേ നടപടികളാണ് ആരംഭിച്ചത്. ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന മിനി ബ്രിഡ്ജാണ് മീനച്ചിലാറിനു കുറുകെ നിര്‍മ്മിക്കുന്നതെന്ന് മോന്‍സ് ജോസഫ് MLAപറഞ്ഞു.