ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബ് എല്ലാ മാസവും ലിവര്‍ ക്ലിനിക് സംഘടിപ്പിക്കുന്നു. എല്ലാ മാസവും  അവസാനത്തെ ഞായറാഴ്ച 10 മണിമുതല്‍ 12 മണിവരെ  Dr. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ലിവര്‍ ക്ലിനിക് പ്രവര്‍ത്തിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് ആയിരിക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. എറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ആദ്യ കുടുംബ സംഗമം ക്ലബ്ബ് പ്രസിഡന്റ് TG വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്നു.ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ക്ക്  ഏറ്റുമാനൂര്‍ ലയണ്‍സ്  ക്ലബ്ബ് നല്‍കുന്ന രണ്ടാമത്തെ സൈക്കിള്‍ കടപ്പൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗൗരി ബിനുവിന് നല്‍കി.  ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍  വിന്നി ഫിലിപ്പ് പ്രൊജക്റ്റ് ഉദ്ഘാടനവും സൈക്കിള്‍ സമര്‍പ്പണവും നിര്‍വഹിച്ചു.