കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്ര സംരക്ഷണ സമിതിയും കിടങ്ങൂര്‍ ദേവസ്വവും സംയുക്തമായി നടത്തുന്ന രാമായണ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം നടന്നു. കിടങ്ങൂര്‍ ക്ഷേത്രം ഊട്ടുപുരയിലെ ശ്രീരാമ മണ്ഡപത്തില്‍ രാവിലെ രാമായണ പാരായണം ആരംഭിച്ചു. മീരാഗോപകുമാര്‍ പങ്കെടുത്ത അഖണ്ഡ നാരായണ നാമജപവും നടന്നു. രാമായണ സപ്താഹ യജ്ഞാചാര്യന്‍ os സതീഷ് കൊടകര പ്രഭാഷണം നടത്തി. മഹാപ്രസാദമൂട്ടും നടന്നു. വൈകീട്ട് ശ്രീരാമപട്ടാഭിഷക പാരായണവും തുടര്‍ന്ന് സമൂഹാരാധന, ദീപാരാധന, ഭജന എന്നിവയും നടന്നു. കര്‍ക്കിടക കഞ്ഞി വിതരണത്തോടെയാണ് രാമായണ മാസാചരണ പരിപാടികള്‍ സമാപിച്ചത്. ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് pp രഘുനാഥ്, സെക്രട്ടറി PR രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments