പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്ന് യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രധാനമാണെന്ന് ഇരിക്കെ ജനപ്രതിനിധികളോട് പോലും ആലോചന നടത്താത്തത് തെറ്റാണെന്ന് എംപിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു. .ജനവാസ കേന്ദ്രങ്ങള്‍ കരട് രേഖയില്‍ പെട്ടിട്ടുണ്ട് എങ്കില്‍ അത് ഒഴിവാക്കാന്‍ ഉള്ള  അവസാന അവസരമാണിതെന്നും എംപിമാര്‍ കോട്ടയത്ത്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.