ഓണത്തോടനുബന്ധിച്ച് അതിരമ്പുഴ കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കര്‍ഷകചന്ത പ്രവര്‍ത്തനം ആരംഭിച്ചു.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ഷിമി സജി,മെമ്പര്‍മാരായ ഹരിപ്രകാശ്, ബേബിനാസ് അജാസ്,ഫസീന സുധീര്‍, കൃഷി ഓഫീസര്‍ ഐറിന്‍ എലിസബത്ത്, അശ്വതി എസ്, റോസ്മി ജെയിസ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍  എന്നിവര്‍ പങ്കെടുത്തു. അതിരമ്പുഴ  കവലയില്‍  സെപ്റ്റംബര്‍ 14 വരെയാണ്  കര്‍ഷക ചന്ത പ്രവര്‍ത്തിക്കുന്നത്.  അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് എത്തിച്ച ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് കര്‍ഷകചന്തയില്‍ വില്പന നടത്തുന്നത്. ചില്ലറ വിപണിയിലേക്കാള്‍  30% സബ്സിഡി നിരക്കിലാണ്   കര്‍ഷക ചന്തയില്‍ നിന്നും  ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്.


                                    



.