നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, കാണക്കാരി പഞ്ചായത്ത്, ആയുര്‍വ്വേദ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.ചിറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.


                                    



വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു.കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി യോഗ ടീച്ചര്‍ സിന്ധു കെ.കെ ബോധവത്കരണ ക്ലാസ് നയിച്ചു.ഡോ.സരിതയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധനയും സൗജന്യ മരുന്നുവിതരണവും നടന്നു. സ്റ്റാനി  കെ.എസ് നന്ദി പറഞ്ഞു.