കുറിച്ചിത്താനം പുത്തൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഏകാദശി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞന്‍ ചെങ്കൊട്ടെ ഹരിഹരസുബ്രഹ്‌മണ്യ അയ്യര്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് പുതുമന N രാമന്‍നമ്പൂതിരി മാനേജര്‍ P P കേശവന്‍ നമ്പൂതിരി അഡ്മിനിസ്ട്‌റേറ്റര്‍ ATപ്രദീപ് ഉത്സവക്കമ്മറ്റി പ്രസിഡന്റ് AT ഷാജി ആനശ്ശേരില്‍, സെകട്ടറി ഷൈജു താഴത്തേടത്ത് ,  വൈസ് പ്രസിഡന്റ് അനില്‍ പണിക്കര്‍ ട്രഷറര്‍ ജയപ്രകാശ് കിഴക്കെചെമ്മല, മാതൃസമിതി പ്രസിഡന്റ് ശോഭന തെക്കേപാറക്കണ്ടത്തില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുറിച്ചിത്താനം അനന്തകൃഷ്ണന്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യ ത്തിന്റെ സംഗീത സദസ്സ് നടന്നു.  സംഗീതാരാധന വൃന്ദവാദ്യം ജുഗല്‍ ബന്ദി തുടങ്ങിയ പരിപാടികളും നടന്നു.


.