രാജ്യത്തെ മികച്ച ഏലം കര്‍ഷകനുള്ള മില്യണയര്‍ ഫാര്‍മര്‍ പുരസ്‌കാരം വി.ജെ. ബേബി വെള്ളിയേപ്പള്ളിലിന് ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നും വി.ജെ ബേബി പുരസ്‌കാരം ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ ICAR ന്റെ നേതൃത്വത്തില്‍ നടന്ന മേളയോട് അനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയ മികച്ച കര്‍ഷകരുടെ വിജയഗാഥകള്‍ അവതരിപ്പിച്ചു. മികച്ച കര്‍ഷകരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പുതിയ കണ്ടുപിടിത്തങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയുടെ ഭാവിപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മേള സംഘടിപ്പിച്ചത്. 


ICAR ഡയറക്ടര്‍ ജനറല്‍  ഹിമാന്‍ഷു പഥക്, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗൗതം , ഡോ തിലക് രാജ് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ പ്ലാന്റര്‍ ആയിരുന്ന വെള്ളിയേപ്പള്ളില്‍  ജോസഫിന്റെ പുത്രനായ VJ ബേബി കഴിഞ്ഞ 45 വര്‍ഷക്കാലമായി കാര്‍ഷിക വ്യാവസായിക മേഖലയിലെ നിറ സാന്നിധ്യമാണ്. ഇടുക്കി രാജാക്കാട്ട്   
പാലാ എസ്റ്റേറ്റില്‍ നവീനമായ രീതിയില്‍ നടത്തുന്ന ഏല കൃഷിയിലെ മികവാണ് VJ ബേബിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ICAR മേളയെക്കുറിച്ചും മില്യണയര്‍ ഫാര്‍മര്‍ പുരസ്‌കാരത്തെക്കുറിച്ചും പാലാ മീഡിയാ സെന്ററില്‍ VJ ബേബി വിശദീകരിച്ചു.ബൈജു കൊല്ലംപറമ്പില്‍, ജോസുകുട്ടി പൂവേലി എന്നിവരും സന്നിഹിതരായിരുന്നു.