ഏറ്റുമാനൂര്‍ വ്യാപാരി ഒരുമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരിലെ വ്യാപാരികള്‍   ഉല്ലാസത്തിനും സര്‍ഗ്ഗവാസനകള്‍  ഉണര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായ്മയാണ് വ്യാപാരി ഒരുമ.  വ്യാപാരി ഒരുമയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം മായ റസ്റ്റോറന്റ് ഉടമ മനോജിന്റെ വസതിയിലാണ് നടന്നത്.  നിലവില്‍ വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി VN വാസവന്‍ പറഞ്ഞു. 

 ബഹുരാഷ്ട്ര ഭീമന്‍ കച്ചവടക്കാരുടെ കടന്നു വരവ് ചെറുകിട വ്യാപാരികളെ കൂടുതലായി ബാധിച്ചു. വ്യാപാര മേഖലയില്‍ ഉണ്ടായിരിക്കുന്ന  പ്രതിസന്ധികളെ നേരിടാന്‍ കൊടിയുടെ നിറം മറന്ന് വ്യാപാരി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും. ഇല്ലെങ്കില്‍ കാലക്രമേണ വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകള്‍ അടയേണ്ട അവസ്ഥ ഉണ്ടാകുമെന്നും   മന്ത്രി പറഞ്ഞു. മുതിര്‍ന്ന വ്യാപാരിയായ വി.ജെ സെബാസ്റ്റ്യന്‍ വേകത്താനം  അധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല  ജനറല്‍ സെക്രട്ടറി  എകെഎന്‍ പണിക്കര്‍  പുതുവത്സര സന്ദേശം നല്‍കി.  പി.കെ അബ്ദുല്‍ സമദ്, ജി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.