വഞ്ചിനാടിനും, മലബാറിനും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 24-ന് റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24-ന് രാവിലെ 7.45-ന് ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷന്‍ കവാടത്തിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്. വഞ്ചിനാട് എക്‌സ്പ്രസിനും മലബാര്‍ എക്‌സ്പ്രസിനും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്നതാണ് പ്രധാന ആവശ്യം. തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പോകുന്ന ഒരു ട്രെയിനു പോലും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്തതിനാല്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നു.
വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ 6.15-നും വൈകീട്ട് 9.20 - നുമാണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ കടന്നുപോകുന്നത്. മലബാര്‍ എക്‌സ്പ്രസ് രാവിലെ 4.40-ന് തെക്കോട്ടും, വൈകീട്ട് 10.10 -ന് വടക്കോട്ടും ഏറ്റുമാനുര്‍ സ്റ്റേഷന്‍ കടന്നുപോകുന്നു. ഈ രണ്ടു ട്രെയിനുകളും ഏറ്റുമാനൂരില്‍ നിര്‍ത്തണമെന്ന ആവശ്യമാണുള്ളത്..പ്രതിഷേധ സംഗമം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബി. രാജീവ്, സിറിള്‍ ജി. നരിക്കുഴി, ജി,മനോജ് കുമാര്‍, ജോയി ആനി തോട്ടം,പി. എച്ച്. ഇക്ബാല്‍, സജി പിച്ചകശ്ശേരി, പ്രിയ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments