കോട്ടയം ജില്ല ബധിര വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച വനിതാ ദിനാഘോഷം പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍  ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ബധിര വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.  പാലാ ബധിര വനിതാഫോറം ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംഘടനാ സംസ്ഥാന നേതാവ് രശ്മി മോഹന്‍ അധ്യക്ഷത വഹിച്ചു. 

പാലാ ജനറല്‍ ആശുപത്രിയിലെ ഡോ. നമിത ജോണ്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. സെലീന സാബു, സ്‌മോജി ഷിബു, വത്സല സന്തോഷ്, ലില്ലിക്കുട്ടി, സിന്ധു വര്‍ഗീസ്, ലിഷ പി. ജോസ്, പാലാ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷ ഭാഗമായി ചെയര്‍മാനും ബധിര വനിതകളും ചേര്‍ന്ന് കേക്ക് മുറിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.