Breaking...

9/recent/ticker-posts

Header Ads Widget

പാലാ എക്‌സൈസ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.



ചെത്തുതൊഴിലാളി ഫെഡറേഷന്‍ AITUC യുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ പാലാ എക്‌സൈസ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനത്ത് കൂടുതല്‍ വിദേശ മദ്യ ഷോപ്പുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, വീര്യം കുറഞ്ഞതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ കള്ളിനെ പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കുക, മദ്യ വര്‍ജനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചെത്തു തൊഴിലാളി ഫെഡറേഷന്‍ സമരം നടത്തുന്നത്. ധര്‍ണ്ണയുടെ ഉദ്ഘാടനം എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. വി എല്‍ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി കെ ഷാജകുമാര്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, പി എന്‍ ദാസപ്പന്‍, കെ ബി അജേഷ്, എ ജി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments