Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചകര്‍മ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങള്‍



പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ചികിത്സ വിഭാഗത്തില്‍ പഞ്ചകര്‍മ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങള്‍ ക്രമീകരിച്ചു. കണ്‍സള്‍ട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തില്‍ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുര്‍വേദ രംഗത്തെ പരിചയസമ്പന്നരായ സര്‍ട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉള്‍പ്പെടുന്നതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ആയുര്‍വേദ വിഭാഗം. കണ്‍സള്‍ട്ടേഷന്‍ സൗജന്യമായി ആയുഷ് വിഭാഗത്തില്‍ ചികിത്സ തേടാന്‍ അവസരം ക്രമീകരിച്ചിട്ടുണ്ടെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ആയുഷ് വിഭാഗം ഡയറക്ടര്‍ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവര്‍ അറിയിച്ചു. 

ഉന്നത നിലവാരമുള്ള ഉപകരണങ്ങളോട് കൂടിയ പഞ്ചകര്‍മ്മ തീയറ്ററുകള്‍, മികച്ച ഔഷധങ്ങള്‍ എന്നിവ ഉള്‍പ്പെടെ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സ ആശുപത്രിയില്‍ ലഭ്യമാണ്. മികച്ച സൗകര്യങ്ങളുള്ള മുറികളും, ഉചിതമായ മരുന്നുകളോട് കൂടിയ ആയുര്‍വേദ അടുക്കളയും ആയുര്‍വേദ വിഭാഗത്തിനായി ക്രമീകരിച്ചിട്ടുണ്ട്. നാഡി, അസ്ഥി, പേശികള്‍,സന്ധി എന്നിവയുടെ ചികിത്സ, ഗൈനക്കോളജിക്കല്‍, പീഡിയാട്രിക്‌സ്, പ്രസവാനന്തര പരിചരണം, അലര്‍ജി, ജീവിതശൈലി രോഗങ്ങള്‍, മുടി, ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ചികിത്സകള്‍  ലഭ്യമാണ്. കര്‍ക്കടകമാസ ചികിത്സകള്‍, സമഗ്ര ആരോഗ്യപരിചരണത്തിനുള്ള ചികിത്സ എന്നിവയ്ക്കും സൗകര്യമുണ്ട്. ആധുനിക ചികിത്സകള്‍ക്കു പുറമെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുഷ് വകുപ്പിനു കീഴില്‍ ആയുര്‍വേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആയുഷ് വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാരെ കാണുന്നതിനായി കണ്‍സള്‍ട്ടേഷന്‍ തുക സൗജന്യമാക്കിയിട്ടുണ്ട്.

Post a Comment

0 Comments