കിടങ്ങൂര്‍ പിറയാര്‍ ശിവക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ മഹാശിവപുരാണ ജ്ഞാനയജ്ഞം ഏപ്രില്‍ 30 മുതല്‍ മെയ് 11 വരെ നടക്കും. ക്ഷേത്രത്തില്‍ നടക്കുന്ന ഈ 8-ാമത്തെ ജ്ഞാനയജ്ഞത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ഭക്തജനങ്ങളുടെ നിര്‍ലോപമായ സഹകരണത്തോടെ പൂര്‍ത്തിയായതായി കണ്‍വീനര്‍ കുട്ടപ്പന്‍ നായര്‍ അമ്പാടി അറിയിച്ചു. ഏപ്രില്‍ 30 ന് മള്ളിയൂര്‍ പരമേശ്വേരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഭാഗവതാചാര്യശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ച ശ്രീജിത്ത് K നായര്‍ കൊട്ടാരക്കരയാണ് യജ്ഞാചാര്യന്‍.
0 Comments