Breaking...

9/recent/ticker-posts

Header Ads Widget

വെള്ളപ്പാട് ശ്രീവനദുര്‍ഗാദേവി ക്ഷേത്രത്തിലെ ചുറ്റമ്പലം സമര്‍പ്പിച്ചു.




പാലാ വെള്ളാപ്പാട് ശ്രീവനദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിനു തുടക്കമായി.  ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ചുറ്റമ്പലം കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ രാധികാ സുരേഷ് ഗോപി ഭഗവതിക്ക് മുമ്പില്‍ സമര്‍പ്പിച്ചു. സുരേഷ് ഗോപി അമ്പലമുറ്റത്ത് കരിമ്പന നട്ടു ചടങ്ങില്‍ പങ്കെടുത്തു. അഡ്വക്കേറ്റ് കെ ആര്‍ ശ്രീനിവാസന്‍ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ച സമ്മേളനം ക്ഷേത്രം തന്ത്രി പെരുമ്പിള്ളിയാഴത്തുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 


ചടങ്ങില്‍ ചുറ്റമ്പലം നിര്‍മാണത്തില്‍ പങ്കാളികളായവരെ ആദരിച്ചു. ക്ഷേത്രം ഭാരവാഹികളായ അജിത് പാറക്കല്‍, അനീഷ് മഠത്തിനാല്‍, സുധീര്‍ കമലാ നിവാസ്, രാജേഷ് കുന്നുംപുറത്ത്, ജിലു കല്ലറക്കത്താഴെ, ഷിബു കാരമുള്ളില്‍, അരവിന്ദാക്ഷന്‍ തെക്കേ നെല്ലിയാനി, വിനോദ് പുന്നമറ്റത്തില്‍, ബിജു ഇലവുങ്കത്തടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ജീവത എഴുന്നള്ളത്ത് ഏപ്രില്‍ 10ന് നടക്കും. ളാലം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ജീവത എഴുന്നള്ളത്തിന് ദേശതാലപ്പൊലി, ഗരുഡന്‍, ചെണ്ടമേളം, കെട്ടുകാഴ്ച, പമ്പമേളം, കളരിപ്പയറ്റ് എന്നിവയുടെ അകമ്പടിയോടെ എതിരേല്‍പ് നല്കും. രാത്രി 9ന് അത്താഴം ഊട്ടിന് ശേഷം പൂരം ഇടിയും അരങ്ങേറും.

Post a Comment

0 Comments