Breaking...

9/recent/ticker-posts

Header Ads Widget

AKCHMS സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു.



അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ മഹിള സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന യൂണിയന്‍ ശാഖകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മാണി സി കാപ്പന്‍ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിള സമാജം പ്രസിഡന്റ് ഓമന ശശികുമാര്‍ അധ്യക്ഷയായിരുന്നു. ജനറല്‍ സെക്രട്ടറി കെ.കെ ഷൈലജ സ്വാഗതമാശംസിച്ചു. മഹിളാ സമാജം ട്രഷറര്‍ ഗായത്രി മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  

സഭാ പ്രസിഡന്റ് അഡ്വ V R രാജു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അജിതകുമാരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടികജാതി ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട AKCHMS പ്രസിഡന്റ് അഡ്വ. വി.ആര്‍ രാജുവിനെ ജനറല്‍ സെക്രട്ടറി V Tരഘു ആദരിച്ചു. രക്ഷാധികാരി സി. ഡി. മോഹനന്‍, പി.എസ്  പ്രസാദ് ,എ.കെ  രാജന്‍, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ: ജയദീപ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments