Breaking...

9/recent/ticker-posts

Header Ads Widget

മെയ്ദിനം സേവന ദിനമാക്കി മാറ്റി നാട്ടുകാരും ജനപ്രതിനിധിയും.



മെയ്ദിനം സേവന ദിനമാക്കി  മാറ്റി നാട്ടുകാരും ജനപ്രതിനിധിയും.  ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ ഒമ്പതാം വാര്‍ഡില്‍ വരുന്ന പട്ടര്‍മഠം കുളിക്കടവ് മുതല്‍ കുട്ടയത്തോട് വരെയുള്ള മുക്കാല്‍ കിലോമീറ്റര്‍ വരുന്ന ഭാഗമാണ് മേയ് ദിനത്തില്‍ ശുചീകരിച്ചത്. പ്രദേശം സാമൂഹ്യവിരുദ്ധര്‍ തവളമാക്കി മാറ്റിയിരിക്കുകയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ പ്രദേശത്ത് രാവിലെ മുതല്‍ തമ്പടിക്കുന്നതായും ഇവര്‍ പലപ്പോഴും ലഹരിയില്‍ ആയിരിക്കുമെന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടക്കുന്നതായും വാര്‍ഡ് മെമ്പര്‍ പ്രിയ സജീവും നാട്ടുകാരും പറഞ്ഞു.

 15 ഏക്കറോളം  വരുന്ന പ്രദേശത്തെ സ്വകാര്യ ഭൂമി  കാടുകയറിയ നിലയിലാണ്.  സാമൂഹ്യവിരുദ്ധ ശല്യം സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും അടക്കമുള്ളവര്‍ പോലീസിലും എക്‌സൈസിലും   പരാതിപ്പെടുകയും പരാതി നല്‍കുകയും ചെയ്തുവെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങി കാട് വെട്ടി തെളിയിക്കുവാന്‍ തീരുമാനം എടുത്തത്. സ്ത്രീകള്‍  അടക്കമുള്ളവരാണ് സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയത്. വരുംദിവസങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രദേശം സുരക്ഷിത മേഖലയായി  സംരക്ഷിക്കുമെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും പറഞ്ഞു.

Post a Comment

0 Comments