മനുഷ്യമനസ്സിന്റെ വൈകാരിക തലങ്ങളെ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സംഗീതത്തിന്റെ മാസ്മരികതയുമായി ജൂണ്‍ 21 സംഗീതദിനമായി ആചരിച്ചു. ഹീലിംഗ് ത്രൂ ഹാര്‍മണി എന്ന സന്ദേശവുമയാണ് സംഗീത ദിനാചരണം നടന്നത്. സംഗീതാസ്വാദകര്‍ വിവിധ പരിപടികളുമായി ദിനാചരണത്തില്‍ പങ്കു ചേര്‍ന്നു

. ലോക സംഗീത ദിനം വേറിട്ട പരിപാടികളുമായി പാലാ സെന്റ്. തോമസ് HSS ല്‍ ആചരിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 6 ഫെയിം  നന്ദുകിഷോര്‍ ബാബു മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍. ഫാ. റെജി തെങ്ങുമ്പള്ളി അധ്യക്ഷനായി. PTA പ്രസിഡന്റ്  V. M തോമസ് ആശംസ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന സാന്തോം സ്റ്റാര്‍ സിങ്ങര്‍ മത്സരത്തില്‍  നന്ദുകിഷോര്‍ വിധി കര്‍ത്താവായി. മ്യൂസിക് ക്വിസ്, ഗസ്സ് ദി സോങ് മത്സരങ്ങളും നടന്നു.
മത്സര വിജയികള്‍ക്ക്  നന്ദു കിഷോര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി. സാന്തോം മ്യൂസിക്കല്‍ ഗലേറിയ എന്ന വിവിധ സംഗീതോപകരണങ്ങളുടെയും കുട്ടികള്‍ വരച്ച സംഗീത ഉപകാരണങ്ങളുടെ ചിത്രങ്ങളുടെയും പ്രദര്‍ശനം വ്യത്യസ്തവും വിജ്ഞാന പ്രദവുമായി. സ്‌കൂളിലെ സംഗീതാധ്യാപിക  ഷോബി ജോണിന്റെ നേതൃത്വത്തിലാണ് സംഗീത ദിനാചാരണംനടന്നത്.