പാലായില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്പന ശാലയില്‍ മദ്യം വാങ്ങാനെത്തിയ ആളെ ആക്രമിച്ച് പണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടില്‍ ജോജോ ജോര്‍ജ്ജ് എന്ന 29 കാരനാണ് പാലാ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് പാലാ കട്ടക്കയം ഭാഗത്തുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പന ശാലയിലാണ് യുവാവിന്റെ അതിക്രമം നടന്നത്. മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പിച്ച് പോക്കറ്റില്‍ ഉണ്ടായിരുന്ന 3000/- രൂപ അടങ്ങിയ പഴ്‌സും 13000/- രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ജോജോയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പാലാ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ, സന്തോഷ് കെ.സി, ബിജു ചെറിയാന്‍, ഹരിഹരന്‍, സിപിഒ ജോസ് ചന്ദര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.





0 Comments