പാലാ പുലിയന്നൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പോലീസിന്റയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. കിടങ്ങൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ KL മഹേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് സുരേഷ്‌കുമാര്‍ DN അധ്യക്ഷനായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ ജക്‌സി ജോസഫ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍ മൈജു ജറോം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ വിജയരശ്മി, PTA വൈസ് പ്രസിഡന്റ് വേണു വേങ്ങയ്ക്കല്‍ , ഉണ്ണികൃഷ്ണന്‍, മനോജ് N N എന്നിവര്‍ പ്രസംഗിച്ചു.