കുട്ടികളുടെ നൈപുണ്യവികസനത്തിനായി നടപ്പിലാക്കുന്ന സ്‌കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴ ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു
. S2Vപദ്ധതിയുടെ ഭാഗമായി കൈപ്പുഴ സ്‌കൂളില്‍ വിപുലമായ ഫ്‌ലോറികള്‍ച്ചര്‍  ഇല ചെടികളുടെയും പൂക്കളുടെയും വാണിജ്യ വ്യവസായ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍  നടത്തിവരികയാണ്. സ്‌കൂളില്‍  നിലമൊരുക്കുന്നതിനായി  പുതിയ പവര്‍   ടില്ലര്‍  വാങ്ങുന്നതിന് ഗവണ്‍മെന്റ് സ്‌കീമില്‍ 2.8 ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമാക്കും. കുട്ടനാടന്‍ മേഖലയിലെ കാര്‍ഷിക ഉപയോഗത്തിന്  Tiller ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന തുക  സഹകരണ  ബാങ്കില്‍ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും  കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ തോമസ് മാത്യു അറിയിച്ചു. 

സ്‌കൂള്‍ മെറിറ്റ് ഡേ  ആഘോഷങ്ങളും ഇതോടൊപ്പം നടന്നു. .  കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ. Dr തോമസ് പുതിയകുന്നേല്‍ അധ്യക്ഷനായിരുന്നു. അലുമിനൈ സ്‌പോണ്‍സര്‍ ചെയ്ത 24 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍  മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക്  ഉപരിപഠനത്തിനായി നല്‍കിയതിന്റെ പ്രഖ്യാപനം അദ്ദേഹം നിര്‍വഹിച്ചു. സ്‌കൂളിന്റെ പുതിയ വെബ്‌സൈറ്റ് ലോഞ്ചിംഗ് സ്‌കൂള്‍ മാനേജര്‍ റവ.സാബു മാലിത്തുരുത്തിയാല്‍ നിര്‍വഹിച്ചു.   നീണ്ടൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണo നടത്തി. SSK സംസ്ഥാന സാങ്കേതിക ഉപദേശക അംഗം ടി.വി. അനില്‍കുമാര്‍,പ്രസാദ് കെ   എസ് എസ് കെ ജില്ലാ ഓഫീസര്‍ രതീഷ് ബാബു,ബിനു കെ ഹെഡ്മാസ്റ്റര്‍ ബിനോയ് കെ എസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിന് ചുറ്റുമുള്ള കൈപ്പുഴ  കരികുളം അസൈലം റോഡ് ന്റെ ഉദ്ഘാടനവും  മന്ത്രിവഹിച്ചു.