ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയമെന്ന് മാണി  C കാപ്പന്‍ MLA.  ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ UDF അധികാരത്തിലെത്തുമെന്നും MLA പറഞ്ഞു. 2026ല്‍ ജനം UDF നനുകൂലമായി വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഫലമാണുണ്ടായിരിക്കുന്നത് . BJP നിലമ്പൂര്‍ ഇലക്ഷനില്‍ ചിത്രത്തിലില്ലായിരുന്നുവെന്നും മാണി c കാപ്പന്‍ അഭിപ്രായപ്പെട്ടു. PV അന്‍വറിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.