കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും കടപ്പൂര്‍ ആയുഷ് യോഗ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം നടന്നു. കടപ്പൂര്‍ എന്‍എന്‍ഡിപി ഹാളില്‍ നടന്ന യോഗദിനാചരണം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍എന്‍ഡിപി കടപ്പൂര്‍ ശാഖ പ്രസിഡന്റ് ഷാജി എ എം അധ്യക്ഷനായിരുന്നു. കടപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി ഡോക്ടര്‍ ബിനോജ് കെ ജോസ് മുന്‍ ആയുഷ് യോഗ ഇന്‍ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര സ്റ്റാനിമോള്‍ കെ എസ്, ഗോപാലനാചാരി,അനിയപ്പാസ് തുടങ്ങിയവര്‍ സംസാരിച്ചു.ആയുഷ് യോഗ ഇന്‍ട്രക്ടര്‍ ബിന്ദു ജോസഫ് യോഗ പരിശീലനം നല്കി.