Breaking...

9/recent/ticker-posts

Header Ads Widget

തീപ്പൊള്ളലേറ്റ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ.പി അശോകന്‍ മരണമടഞ്ഞു.



രാമപുരത്ത് വച്ച് തീപ്പൊള്ളലേറ്റ  ജ്വല്ലറി ഉടമ കണ്ണനാട്ട് കെ.പി അശോകന്‍ മരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയില്‍ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോള്‍ ഒഴിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

തുടര്‍ന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാ ണ് ഇന്ന് രാവിലെ മരണമടഞ്ഞത്. അശോകനും ഹരിയുമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. അശോകന്റെ റോഡരികിലുള്ള പുരയിടത്തില്‍ തുളസീദാസ് കടമുറികള്‍ നിര്‍മ്മിച്ചിരുന്നു. ഈ കെട്ടിടത്തില്‍ തുളസീദാസ് ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തിയിരുന്നു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്‍ക്കങ്ങളും നിലവിലുണ്ടായിരുന്നു.

Post a Comment

0 Comments