സനാതന ധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ രാമായണ സംഗമം വൈക്കം സമൂഹം ഹാളില്‍ നടന്നു. സനാതന ധര്‍മ്മപാഠശാലയുടെ അധ്യാപകനും സംയോജകനുമായ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ മൂല്യച്യുതികളെ പ്രതിരോധിക്കാന്‍ പുതുതലമുറയെ പരിശീലിപ്പിക്കുന്നതിനായാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജി എസ് നായര്‍ അധ്യക്ഷനായിരുന്നു.
സംഗമത്തില്‍ സനാതനം യാത്ര കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍ വള്ളുവനാട് മേഖലാ കണ്‍വീനര്‍ ഗിരീഷ്, ശ്രീരാമരാജ്യം കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍,മീഡിയ കോ-ഓര്‍ഡിനേറ്റര്‍ അമല്‍, രക്ഷാധികാരി കേണല്‍ ഉഷ പിള്ള, ട്രഷറര്‍ ശ്രീജ, ദീപക്, ജയചന്ദ്രന്‍, ദീപക്, രാമായണ പരിശീലനം നല്‍കുന്ന അധ്യാപകര്‍, സുധാ സജി ,ഇന്ദിര ,തുളസി എന്നിവര്‍ പങ്കെടുത്തു. ആഗസ്റ്റ് 10 ന് പാലരിവട്ടം SNDP ഹാളില്‍ ആയിരം കുട്ടികള്‍ ഒരേ വേദിയില്‍ രാമായണ പാരായണം നടത്തുന്ന ശ്രീരാമ രാജ്യം 2025 പ്രോഗ്രാമിനു മുന്നോടിയായാണ് രാമായണ സംഗമം നടത്തിയത്.
0 Comments