Breaking...

9/recent/ticker-posts

Header Ads Widget

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം.



രാമപുരത്ത് ജ്വല്ലറി  ഉടമയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം.  രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം  പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട്  ജ്വല്ലറി ഉടമ അശോകനെ(55) യാണ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടന്നത്. ഇളം തുരുത്തിയില്‍ ഹരി (59) എന്നയാളാണ് ജ്വല്ലറിയിലെത്തി അശോകനെ  കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടിലുണ്ടായ തര്‍ക്കമാണ് തീയിടാന്‍ കാരണം എന്ന് നാട്ടുകാര്‍ പറയുന്നു. അശോകനെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയിട്ട ഉടനെ ഓടി രക്ഷപ്പെട്ട ഹരി ഒരു മണിക്കൂറിന് ശേഷം രാമപുരം  പോലീസ് സ്റ്റേഷനില്‍ ഹാജരായി. സംഭവത്തെക്കുറിച്ച് രാമപുരം പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments