ചേര്‍ത്തലയില്‍ നടന്ന BDJS സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കോട്ടയം ജില്ലാക്കമ്മറ്റി പുന: സംഘടിപ്പിച്ചു. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായതിനാല്‍ ബി ഡി ജെ എസ്സിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി വിപുലികരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ല കമ്മറ്റി ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് സംഘടന ജില്ലാ കമ്മറ്റികളായി വിഭജിച്ചു. പാര്‍ട്ടി ഏറെ മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യത കല്‍പ്പിക്കുന്ന കോട്ടയം ജില്ലയില്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പല മണ്ഡലങ്ങളിലും ഏറെ മുന്നേറ്റം നടത്തിയിരുന്നു. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റായി സുരേഷ് ഇട്ടിക്കുന്നേല്‍ പാലാ, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി എം.പി.സെന്‍ വൈക്കം എന്നിവരെതിരഞ്ഞെടുത്തു.





0 Comments