ചൂണ്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന് എതിരായി വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് എതിരെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ബാങ്കിനും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച കക്ഷികള്‍ക്ക് എതിരെ ഹൈക്കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും നടപടികള്‍ കൈക്കൊണ്ടതായും ബാങ്ക് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വായ്പയെടുത്ത കുടിശ്ശികയായി ജപ്തി നടപടികള്‍ നേരിടുന്ന പലരും ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉന്നയിച്ച് രംഗത്തു വരുന്നതായും ഭരണസമിതി ആരോപിച്ചു.
സഹകരണ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് എല്ലാ സാമ്പത്തിക വര്‍ഷവും നടത്തുന്ന ഓഡിറ്റില്‍ നിന്ന് സെക്രട്ടറിക്ക് എതിരെയോ ബാങ്കിന് എതിരെയോ യാതൊരുതരത്തിലുള്ള പരാതികളോ ആക്ഷേപങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കിന്റെ ഓഹരി ഉടമകളില്‍ നിന്നു മാത്രമേ ഡിപ്പോസിറ്റ് വാങ്ങിയിട്ടുള്ളു.സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരമുള്ള നിക്ഷേപ നിരക്ക് അനുസരിച്ചാണ് സ്വീകരിച്ചിരിക്കുന്നത്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ചാണ് ചൂണ്ടച്ചേരി ബാങ്ക് CLASS I Special Grade ബാങ്കായിട്ട് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ പുറപ്പെടുപ്പിക്കുന്ന ശമ്പള സ്‌കെയില്‍ അനുസരിച്ച് മാത്രമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കിട്ടുള്ളത്. ഡിപ്പോസിറ്റ്/വായ്പ എന്നിവയ്ക്ക് കാലാ കാലങ്ങളില്‍ രജിസ്ട്രാര്‍ പുറപ്പെടുപ്പിക്കുന്ന സര്‍ക്കുലര്‍ പ്രകാരമുള്ള പലിശ നിരക്ക് മാത്രമാണ് ഈടാക്കിയിട്ടുള്ളത്. ബാങ്കില്‍ അംഗത്വം ഉള്ളവര്‍ക്ക് ബാങ്കില്‍ നേരിട്ട് വന്ന് മാത്രമേ സ്വര്‍ണം പണയം വയ്ക്കുവാന്‍ സാധിക്കുകയുള്ളു. ബാങ്കില്‍ ഒരു വായ്പ അപേക്ഷ പാസ്സായി കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും അത് സബ് രജിസ്ട്രാര്‍ VERIFY ചെയ്താണ് വായ്പ APPROVAL ആക്കുന്നത്. പിന്നീട് ബാധ്യത സര്‍ട്ടിഫിക്കറ്റ് എടുത്താണ് കക്ഷികള്‍ക്ക് വായ്പ അനുവദിക്കുന്നത്. ഇതുവരെ ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആര്‍ക്കും അവരവരുടെ അപേക്ഷ പ്രകാരം ഒരു സ്റ്റേറ്റ്‌മെന്റും കൊടുക്കാതെ ഇരുന്നിട്ടില്ല. ബാങ്കില്‍ നിന്ന് വായ്പ എടുത്ത് കുടിശ്ശികയായ ആളുകള്‍ക്ക് എതിരെ കര്‍ശന ജപ്തി നടപടികളുമായി നേരില്‍ കാണുവാന്‍ ഭരണസമിതിയുടെ അനുവാദത്തോടുകൂടി സെക്രട്ടറിയും മറ്റ് ജീവനക്കാരും ഫീല്‍ഡില്‍ പോകുന്നുണ്ട്. ബാങ്കില്‍ ഇന്നുവരെ ഒരു തരത്തിലുള്ള ക്രമക്കേടുകളും സംഭവിച്ചിട്ടില്ലാത്തതുമാണ്. കൃത്യമായി നിക്ഷേപകരോ വായ്പ എടുത്തവരോ നേരിട്ട് വന്നാണ് ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നത്. ബാങ്കില്‍ നിന്ന് 2012 -2013 വര്‍ഷത്തില്‍ MO ഉലഹന്നാന്‍ മേനാച്ചേരില്‍ ഉള്ളനാട് എന്ന വ്യക്തി ഭീമമായ തുക വായ്പ എടുത്ത് ജപ്തി നടപടി വരെ ആയ ശേഷം സംഖ്യയും അടച്ചിട്ടില്ലാത്ത കക്ഷി പിന്നീട് വായ്പ എടുത്തിട്ടില്ല എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അയാളുടെ ഫിംഗര്‍പ്രിന്റ് പരിശോധിക്കുകയും ഇതേ ആള്‍ തന്നെയാണ് വായ്പ എടുത്തത് എന്ന് തെളിയുകയും ചെയ്തതാണ്. 13 വര്‍ഷമായി വായ്പ നാളിതുവരെ തിരിച്ചടച്ചിട്ടില്ല. ബാങ്കിന്റെ പ്രവര്‍ത്തനം സുഗമമായി പോകുന്നതിന് ബാങ്കിന്റെ ഓഹരി ഉടമകളും മറ്റ് വ്യാപാരി വ്യവസായികളും എടുത്ത വായ്പ്പാ കൃത്യമായി അടച്ചാല്‍ ഒരു പ്രശ്നവും ഇല്ലാതെ ബാങ്ക് മുന്നോട്ടു പോകുവാന്‍ സാധിക്കും. ചിട്ടി പിടിച്ച് തുക കൈപ്പറ്റിയ വ്യാപാരി ഒരു രൂപ പോലും തിരിച്ച് അടക്കുന്നില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതെ സ്വയം മുഖം രക്ഷിക്കാന്‍ മറ്റ് ആള്‍ക്കാരെ കരുവാക്കുക ആണ് ചെയ്യുന്നത്. ബാങ്കിന് എതിരായി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെയാണ പാലാ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ബാങ്കിനും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച കക്ഷികള്‍ക്ക് എതിരെ ഹൈക്കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുന്നതിനും ഉള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ പ്രചാരണവും നിയമ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് റ്റോമി ഫ്രാന്‍സിസ് പൊരിയത്ത് അറിയിച്ചു. വൈസ് പ്രസിഡന്റ് സി.ഡി.ദേവസ്യ ചെറിയമ്മാക്കല്‍,ഭരണസമിതി അംഗങ്ങളായ സാബു ജോസഫ് അവുസേപ്പറമ്പില്‍, ജിജി ജോസഫ് തെങ്ങുംപള്ളില്‍, ജിസ്‌മോന്‍ ജോസ് തുടിയന്‍പ്ലാക്കല്‍, അമ്പിളി എം.ജി.മുടിയന്താനത്തുകുന്നേല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments