Breaking...

9/recent/ticker-posts

Header Ads Widget

ളാലം പഴയ പള്ളിയില്‍ എട്ട് നോമ്പ് തിരുനാളിന് കൊടിയേറി



പാലാ ളാലം പഴയ പള്ളിയില്‍ എട്ട് നോമ്പ് തിരുനാളിന്  കൊടിയേറി. പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും കൊടിയേറ്റ് കര്‍മ്മവും പാലാ രൂപതാബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. വികാരി റവ.ഫാ.ജോസഫ് തടത്തില്‍ ,കത്തീഡ്രല്‍ പള്ളി വികാരി റവ.ഫാ ജോസ് കാക്കല്ലില്‍, ളാലം പുത്തന്‍പള്ളി വികാരി റവ. ഫാ.ജോര്‍ജ് മൂലേച്ചാലില്‍, പാസ്റ്ററല്‍ അസി.റവ.ഫാ. ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ റവ.ഫാ സ്‌കറിയാ മേ നാംപറമ്പില്‍, റവ.ഫാ.ആന്റണി ന ങ്ങാപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ചടങ്ങുകള്‍ക്ക് കൈക്കാരന്‍മാരായ ബേബിച്ചന്‍ ചക്കാലക്കല്‍, ടെല്‍സന്‍ വലിയ കാപ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സാബു തേനംമാക്കല്‍ കണ്‍വീനര്‍മാരായ രാജേഷ് പറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments