ഹോട്ടലിനു മുന്നില്‍  വെച്ചിരുന്ന  സ്‌കൂട്ടര്‍ മോഷണം പോയതായി കടയുടമയുടെ പരാതി. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷന് സമീപം ടെമ്പിള്‍ റോഡിലെ  ഹോട്ടലിനു മുന്നില്‍ ഉടമ ബെന്നി പൂട്ടി വെച്ചിരുന്ന സ്‌കൂട്ടറാണ് രാവിലെ 10. 15ഓടെ മോഷണം പോയത്. അരമണിക്കൂറിനുള്ളില്‍ ഏറ്റുമാനൂര്‍ പോലീസില്‍ കടയുടമ ഇത് സംബന്ധിച്ച് പരാതി നല്‍കി. സംഭവത്തിനുശേഷം  കടയ്ക്കു മുന്നില്‍ മറ്റൊരു ആക്ടീവ സ്‌കൂട്ടര്‍ രാവിലെ മുതല്‍ ഇരിക്കുന്നതായും കടയുടമ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.