പുഷ്പ കൃഷിയില്‍ നൂറുമേനി വിളവുമായി ഏറ്റുമാനൂര്‍ നഗരസഭയിലെ മൂന്നാം വാര്‍ഡിലെ സൂര്യ JLG ഗ്രൂപ്പ് അംഗങ്ങള്‍. 20 സെന്റ് സ്ഥലത്ത് ഇവര്‍  നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് മഹോത്സവം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ജോര്‍ജ് ചാവറ ഉദ്ഘാടനം ചെയ്തു.സൂര്യ ജെഎല്‍ജി ഗ്രൂപ്പിലെ സബീന ബീവി,ഷീജ നസീര്‍, വസുമതി ബാബു, ലത അനില്‍ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നല്‍കിയത്.  പാട്ടത്തിനെടുത്ത സ്ഥലത്ത് 700 ബന്തി തൈകളാണ് ഇവര്‍ നട്ടു പരിപാലിച്ചത് . തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിക്കുവേണ്ടി നിലമൊരുക്കിയത്.
?ഏറ്റുമാനൂര്‍ നഗരസഭയില്‍ പൂക്കൃഷി നടത്തിയ എട്ട് ജെഎല്‍ജി ഗ്രൂപ്പുകളില്‍ മികച്ച വിളവ് ലഭിച്ചത് സൂര്യ ജെഎല്‍ജി ഗ്രൂപ്പിനാണ്.

ഏറ്റുമാനൂര്‍ നഗരസഭ, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പൂകൃഷി നടത്തിയത്.   വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ബീന ഷാജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ്. ബിജു,  നഗരസഭാ സെക്രട്ടറി ബിനുജി, ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ ജോസ്‌നാ കുര്യന്‍,മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിളവെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.