Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു.



പാലായില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. ദിനംപ്രതി ആയിരങ്ങള്‍ വന്നു പോകുന്ന പാലാ നഗരത്തില്‍ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ ഭീഷണി ഉയര്‍ത്തുകയാണ്. നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഇടനാഴികള്‍ പോലും നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.  തെരുവുനായകള്‍ പൊതുജനങ്ങളുടെ ജീവനുതന്നെ ഭീഷണി സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പാലാ നഗരസഭ പതിവ് നിസ്സംഗത തുടര്‍ന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള നിയമ സംവിധാനങ്ങളെ സമീപിക്കുമെന്നും കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി പറഞ്ഞു.



Post a Comment

0 Comments