തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്  സമാധാനപരമായിരുന്നു. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ചു.  ആവേശം നിറഞ്ഞ പ്രചരണത്തിനൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യുന്നുവെന്നുറപ്പു വരുത്താനുള്ള ശ്രമത്തിലായിരുന്നു പ്രവര്‍ത്തകരുംസ്ഥാനാര്‍ത്ഥികളും.