Breaking...

9/recent/ticker-posts

Header Ads Widget

പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ടു ചെയ്തു



തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ വിവിധ കക്ഷികളും മുന്നണികളും ശക്തമായി രംഗത്തിറങ്ങിയ പ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി  വോട്ടു ചെയ്തു. സഹകരണ തുറമുഖ ദേവസ്വം വകുപ്പുമന്ത്രിയും ഏറ്റുമാനൂര്‍ MLAയുമായ VNവാസവന്‍ പാമ്പാടിയിലെ ബൂത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ടു രേഖപ്പെടുത്തി. മോന്‍സ് ജോസഫ് MLA ആപ്പാഞ്ചിറ ഗവ. ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂളിലാണ് വോട്ടു ചെയ്തത്. കുടുംബസമേതമെത്തി ക്യൂ നിന്നാണ് MLA വോട്ടു ചെയ്തത്. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA കോട്ടയം ഗവ മോഡല്‍ സ്‌കൂളിലെ രണ്ടാം നമ്പര്‍, ബൂത്തില്‍ വോട്ടു ചെയ്തു. ചാണ്ടി ഉമ്മന്‍ MLA പുതുപ്പള്ളി ഇവിനല്ലൂര്‍ ഗവ.സ്‌കൂളിലെ ബൂത്തിലാണ് വോട്ടു ചെയ്തത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കം ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പില്‍ ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. BJP ദേശീയ സമിതിയംഗം ഏറ്റുമാനൂര്‍ രാദാകൃഷ്ണന്‍  ബേസിക് ട്രെയിനിംഗ് സ്‌കൂളിലെ ബൂത്തില്‍ വോട്ടു ചെയ്തു. ചലച്ചിത്ര നടന്‍ ബാബു നമ്പൂതിരി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വലിയ പാറ 12-ാം വാര്‍ഡില്‍ കുറിച്ചിത്താനം SKVHSSലെ ബൂത്തില്‍ വോട്ടു ചെയ്തു. മുതിര്‍ന്ന CPM നേതാവ് വൈക്കം വിശ്വന്‍ അയ്മനം പഞ്ചായത്തിലെ കുടയംപടി SNDP ഹാളിലെ ബൂത്തില്‍  വോട്ടു രേഖപ്പെടുത്തി. സിനിമ താരം രമേഷ് പിഷാരടി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളില്‍വോട്ടുചെയ്തു.


Post a Comment

0 Comments