പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ 6ാം ദിനം , ആതിഥേയരായ അറകുളം സെന്റ്. മേരീസ് സ്‌കൂള്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് സ്‌കൂളിനെ തോല്പിച്ചു. മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ 4 ഗോളുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച അറക്കുളം ടീമിന്റെ താരമായ ആദിത്യന്‍ അര്‍ജുന്‍ മാന്‍ ഓഫ് ദ മാച്ചായി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാല സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിനെയും ഉച്ചയ്ക്ക് ശേഷം കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ കാഞ്ഞിരത്തനം സെന്റ് ജോണ്‍സ് സ്‌കൂളിനെയും നേരിടും . അറക്കുളം സെന്റ് മേരീസ് സ്‌കൂള്‍ ആധികാരികമായ വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.





0 Comments