Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ ലോട്ടറി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.



മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ ലോട്ടറി ഓഫീസിലേക്ക് പ്രതിഷേധ  മാര്‍ച്ച് നടത്തി. ഹൈന്ദവ വിശ്വാസത്തേയും സ്ത്രീത്വത്തെയും സുവര്‍ണ കേരള ലോട്ടറി ടിക്കറ്റിലൂടെ അപമാനിച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധ മാര്‍ച്ച്.  സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഹിന്ദു മതത്തെയും ആചാരങ്ങളെയും  തച്ചുടക്കാന്‍  അനുവദിക്കില്ലെന്ന് ബിന്ദുമോഹന്‍  പറഞ്ഞു. 
കാലങ്ങളായി ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഖജനാവ് നിറക്കാന്‍  ഹിന്ദുവിന്റെ ക്ഷേത്രത്തിലെ പണം  ഉപയോഗിക്കുകയും ഹിന്ദു ദേവീ ദേവന്മാരെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം നടത്തുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാര്‍ ഹിന്ദു സമൂഹം തയ്യാറല്ല എന്ന് ബിന്ദുമോഹന്‍ പറഞ്ഞു. മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി, സിന്ധു ജയചന്ദ്രന്‍, സെക്രട്ടറി രശ്മി, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി സിന്ധു പൈ, കൊല്ലാട്  എസ്എന്‍ഡിപി ക്ഷേത്രം മുന്‍ ശാന്തി  സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി 
C കൃഷ്ണകുമാര്‍, ജില്ലാ സംഘടനാ സെക്രട്ടറി ജയചന്ദ്രന്‍, ഖജന്‍ജി തങ്കച്ചന്‍ K.G, സംസ്ഥാന സമിതി അംഗം V.N സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ലോട്ടറി ഓഫീസര്‍, ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചു. ജയശ്രീ, ചിത്ര, അനവദ്യ, ഗീത, അനിത, എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments